Monday, December 13, 2010

                                        ചെണ്ട  മഴ
                                      മഹാകപി വയനാടന്‍

മലയാളി  മദ്ധ്യവയസ്കരില്‍  പിടിപെട്ടിട്ടുള്ള  ചെണ്ടയാസക്തി, ഇപ്പോള്‍, ലിംഗഭേദവും മറികടന്ന്  മദ്ധ്യവയസ്കമാരിലേക്കും  കടന്നിരിക്കുകയാണല്ലോ. മന്ത്രമധുരമായ നാദവും  ഹൃദയതരളിതമാക്കുന്ന  താളവുമുള്ള  മറ്റു  വാദ്യോപകരണങ്ങളെ, ചെണ്ടയുടെ  കര്‍ണകഠോര  ഗര്‍ജ്ജനത്തില്‍  മുക്കികളയുകയല്ലേ?

ഭാഗം-1: കേരളം

തെക്കോട്ടു പോയൊരു കമ്പിന്‍ തണലേറ്റിട്ടാ
തെക്കേ വീട്ടുകാരന്‍റെ കൃഷി നത്തിച്ചുപോയി
അക്കൂട്ടത്തിലൊരുകമ്പ് കിഴക്കോട്ട്‌, അതിലെ കായകള്‍
ഒക്കെ വീണ് ക്രിമികീടങ്ങള്‍, മണവും പരക്കുന്നു

വടക്കോട്ടു പാഞ്ഞ കമ്പെല്ലാം വന്‍ കരടായി
പടിഞ്ഞാറേലെ മാപ്പിളയെ തെല്ലൊന്നു ചൊടിപ്പിച്ചു
പടുബുദ്ധി മുത്തച്ഛന്റെ കുരുട്ടുതൈ വളര്‍ന്നൊരു
പടുമരമായി കിഴക്കേ അതിരില്‍ വിലസുന്നു

ശല്യമാര്‍ന്നോരീ പടുമരം കണ്ടവരെല്ലാരും,
കൊല്ലനും, ആശാരി, ചൂളക്കാരും ആട്ടിത്തുപ്പി
തെല്ലൊരു വിലയ്ക്കീമരം ആരൊ വെട്ടിയെടുത്ത്
വല്ലാത്തൊരു ശല്യം അങ്ങനെ ഒഴിവാക്കിപോലും

ചെന്നുപെട്ടീപ്പാഴ്ത്തടി ഒരുവന്‍ പക്കല്‍ അതേതോ
അന്നത്തിനും വകയില്ലാത്തൊരു മാരാര് പോലും
പിന്നെ, നടു തുരന്നിട്ടിരുപുറവും തോലുകെട്ടി
ഒന്നല്ല, ഒരുപാടുചെണ്ടകള്‍ തീര്‍ത്തു പോലും

ചെണ്ടയെന്നാലൊരു ഒരുളുതടി ഉറിയില്‍ കേറ്റി
മണ്ടനൊരുവന്‍ മണ്ട തല്ലിപ്പൊളിയ്ക്കവേ
അണ്ഡകടാകം പൊളിയുമാറ് ഉച്ചത്തില്‍
തൊണ്ടപൊട്ടി അലറുന്നൊരു വസ്തു പോലും

രാജവിളംബരം നാല്‍ക്കവലയില്‍ വിളമ്പാനേതോ
രാജാജ്ഞയാലുണ്ടായൊരു വസ്തു; ഇന്നോ?
തേജസാര്‍ന്നൊരു നായകനും തോളിലേറ്റവെ
ഉജ്ജ്വലിക്കുന്നു കേരളത്തനിമ എന്നൊരു കൂട്ടര്‍

കേരള സംസ്കാരത്തിനടിത്തറ ചെണ്ടയെങ്കില്‍
അരുമ മക്കളുടെ രസതന്ത്ര ശാലയിലെ
പരീക്ഷണനാളികള്‍ ഒക്കെയും മണ്‍കലങ്ങളോ?
പരിചയിയ്ക്കേണം നാമിനിയും കാലോചിതമാവാന്‍

ഭാഗം-2: അമേരിക്ക

നടുവേദനയെന്ന്‌ പരാതി ആതുര ശുശ്രുഷകയ്ക്ക്
പടുകൂറ്റന്‍ രോഗികളെ തിരിച്ചു മറിച്ചിട്ടാണ് പോലും
എടുപ്പതു ശമ്പളം നിറച്ചൊരുകൂട് തുറക്കവേ
നടുവേദനയില്ല, എന്നുമല്ല, കിട്ടിയത് പോരാന്നുപോലും

അങ്ങനെയങ്ങനെ നാളുകള്‍ പോകവേ
അങ്ങകലെ നാട്ടില്‍ നിന്നൊരുകപ്പല്‍ നിറയെ
തൊങ്ങണം പോലുള്ള ശീല കെട്ടിതൂക്കിയിട്ടും
ഞാങ്ങണ കോലുമായി ചെണ്ടകള്‍ കൊണ്ടിറക്കി

കൂട്ടമായി, പലപോങ്ങര്‍, പിന്നെ, കൊട്ടുതുടങ്ങി
കൊട്ടണ പടമെടുത്ത് പത്രങ്ങളില്‍ നിരത്തിയും
കൊട്ടുകാരങ്ങനെ കൂട്ടം കൂടിയാര്‍ത്തു കൊട്ടണ
കൊട്ടുകണ്ടാല്‍ കെട്ട്യോളുടെ മുതികിനു പോല്‍

പിന്നെയും പിന്നെയും ചെണ്ടമഴ പെയ്തിറങ്ങി
പിന്നിലെ വേദന മറന്നിട്ടൊത്തിരി നാരികളും
മിന്നുതൂങ്ങി തിളങ്ങേണ്ടുമിടത്ത് ചെണ്ട ചാര്‍ത്തി
പിന്നെ, കൊട്ടണകൊട്ടോ കെട്ട്യോന്‍റെ മണ്ടയ്ക്കിട്ടുപോല്‍

ചെണ്ടയെന്നാല്‍? ഉണ്ണീ! എങ്ങനെ കൊട്ടിയാലും
ഡണ്ടടം ഡണ്ടടം എന്ന്അലറുന്നൊരു വാദ്യം
രണ്ടില്ല നാദം, താളം, ഡണ്ടടംഡണ്ടടം മാത്രം
ഡണ്ടടം ഡണ്ടട ഡണ്ടടം എന്ന ശബ്ദമാലിന്യം

ഈറ്റില്ലം
ഓഗസ്റ്റ്‌ 2 , 2008


4 comments:

  1. അങ്ങേപ്പുറത്തു ഞാന്‍ കാണുന്നു കപിയുടെ

    കഴിവുകള്‍ മാത്രമല്ലതിരറ്റ അമ്മയാം ഭാഷയെ

    സ്നേഹിക്കും ഹൃദയത്തില്‍ നിന്നുള്ള വരികളും



    ആശംസകള്‍


    If you are interested please go through my
    web page http://bjklifeguide.webs.com/
    ]

    ReplyDelete

                                               അപ്പന്                                                 മഹാകപി വയനാടൻ ( ഇന്ന് അപ്പൻ ...