നെയ്‌ത്തുകാരന്‍
മഹാകപി വയനാടന്‍
എന്നറിവിന്‍നൂലാല്‍ ഒരാട നെയ്‌തെടുത്തു ഞാന്‍
പൊന്നിന്‍ കസവു തുന്നിച്ചേര്‍ത്തതില്‍ എങ്കിനാക്കള്‍
എന്നോ അരിച്ചിറങ്ങിയ കുളിരിലാരോ പുതപ്പാക്കി
പൊന്നിന്‍ കിനാക്കള്‍ കണ്ടു കണ്ടങ്ങ് ഉറങ്ങിയല്ലോ.
കൊടും ചൂടിലാരോ ഈയാട വിശറിയാക്കിപോല്‍
കെടുത്തിയില്ല ഉറക്കം, രാമച്ചവിശറി വീശിയപോല്‍
മടുത്തില്ലവന് മയക്കം ഈ ആടതന്നുള്ളിലങ്ങു
കോടി സ്വപ്‌നങ്ങള്‍ കണ്ടുകണ്ടുറക്കം തുടര്‍ന്നു.
എന്നോ പെയ്തിറങ്ങിയ മഴയിലാരോ ഒരുവന്‍
എന്നോടിരന്നു വാങ്ങി കുടയാക്കി ഈയാടയും
നിന്നില്ല മാരി പുറത്തും, ഏശിയില്ലൊട്ടുള്ളിലും
ഖിന്നതമറന്നങ്ങ് നല്‍ സ്വപ്നവും കണ്ടുറങ്ങി.
എന്നാടയാല്‍ പലരും സുഖനിദ്ര അണഞ്ഞേ
എന്നാലാവതിത്ര , ഞാനൊരു നെയ്‌ത്തുകാരന്‍
ചൊന്നല്ലോ ആരോ, ഞാന്‍ ഈശ്വരതുല്യനെന്നു!
തന്നല്ലോ സ്ഥാനമാനങ്ങള്‍, കിളിര്‍ത്തല്ലോ മോഹങ്ങളും.
ഒരുനാള്‍ കൈവന്നിത്തിരി ധനം പിന്നെ,
ഒരായിരം സ്വപ്‌നങ്ങള്‍ കണ്ടല്ലോ ഞാനും;
ഒരാട നെയ്‌തുപിന്നെ, ഞാനാ കിനക്കളാല്‍
ഓരത്തു തുന്നിചേര്‍ത്തല്ലോ മോഹ കസവുകള്‍
കാത്തുനിന്നാരോ വാങ്ങിയി ആട ശൈത്യമണയവേ
മൊത്തമങ്ങു പുതച്ച് സുഖനിദ്രയ്ക്കായി കിടന്നല്ലോ
ചീത്തസ്വപ്നവും കണ്ടു ഞെട്ടിയുണര്‍ന്നു, എന്നുമല്ല
ചിത്തവും വിറുങ്ങലിക്കും തണുപ്പല്ലോ കിട്ടിയത്.
കടം വാങ്ങിയീയാട, ഘോരതപത്തില്‍ നിന്നും
വിടുതല്‍ നേടി പിന്നെയൊന്നു മയങ്ങാനും,
പടുകിനാക്കള്‍ കണ്ടുകണ്ട് ഉറക്കം കെട്ടും
പിടഞ്ഞെണീറ്റു ശാപമഴയില്‍ കുളിപ്പിച്ചെന്നെ.
പിന്നെവന്ന മഴയിലും വേണമാര്‍ക്കോയീ ആട
അന്നം കഴിച്ച് ആടപുതച്ചുറങ്ങാന്‍ കിടക്കവേ
പന്നഗം ഇഴഞ്ഞടുത്തത് കണ്ടു പേടിച്ചലറിയും,
മന്നിടം മൂടിയ മഴവെള്ളത്തിലോ നനഞ്ഞവന്‍.
എന്നാടയോ, പലരുടെ നിദ്രയങ്ങു കെടുത്തി
എന്നാലും, ആളുകളെത്തി ആട വാങ്ങിച്ചല്ലോ;
ചൊന്നല്ലോ ആരൊ, ഞാന്‍ അസുരതുല്യനെന്ന്!
തന്നല്ലോ തല്ലും, കല്ലേറും, ശാപകാരാഗ്രഹവും.
ഈറ്റില്ലം
Aug 30, 2006

No comments:
Post a Comment