എന്തിനേ ഈ ഭീകരവാദം?
മഹാകപി വയനാടന്‍
കഴഞ്ചിക്കുരു മിനുസമാം പൂങ്കവിള്‍ ഇതാ
അഴകറ്റ് ഛിന്നഭിന്നമായീ കഠോര കാഴ്ച
പുല്ലിലും പൂവിലും തളിരിലും ചാടിനടന്ന
അല്ലിയാം പാദങ്ങള്‍ വിറുങ്ങലിച്ചൊരു കല്ലുപോലോ?
തലയ്ക്കലിരുന്ന് തലോടുന്നു ഒരു പൈതലിനെ
അലമുറയിട്ടുകൊണ്ട് ഒരു മാതാവ് കാണുകിലിത്
കാരിരുമ്പിലും കഠിന ഹൃത്തും ഉടഞ്ഞിടും
കാര്യം പറയണോ ലോലഹൃദയരാം മനുഷ്യരുടെ?
പൂങ്കുരുന്നൊന്ന് ഇപ്പൈതലിന്‍ ചാരത്ത് കിടപ്പൂ
പങ്കജമൊന്ന് ഒരു ഗജം ചവുട്ടിമെതിച്ചപോല്‍
എങ്ങനെ അളക്കും ഇനിയുമൊഴുകാ മാതൃദു:ഖം
അങ്ങനെയാല്‍ തലോടുന്ന തായ ഭാഗ്യവതിയോ?
എല്ലാം ചെയ്യുന്നു ഇതേതോ ദൈവത്തിനുവേണ്ടി
ഇല്ല ദൈവം എന്നുറപ്പിക്കാം കാണുകിലിക്കാഴ്ച
അല്ലായെങ്കില്‍ ഇപ്പണി ചെയ്തോനെ ഇന്നിമിഷം
ഇല്ലായ്മ ചെയ്തിട്ടീ ഉണ്ണികള്‍ക്കുയിര്‍ നല്‍കിടില്ലേ?
മറ്റൊരു പുതു ഭരണ പരിഷ്കാരത്തിനാകാം
ഹാനി വരുത്തി ഭരണക്കാരെ തുരത്താനാകാം
കടലൊന്ന് പാലാല്‍, തേനാലും തീര്‍ത്തിടാനാകാം
പിയുഷം വിളമ്പി സമ്പല്‍ സമൃദ്ധമാക്കിടാനോ ?
വലുപ്പചെറുപ്പ അന്തരം കുറയ്ക്കാനാകാം വ-
യമ്പും, തേനും നാവിലൂട്ടി പുതുതലമുറയ്ക്കാകാം
നാട്ടിലാകെ സമാധാനം വിളയാടിയ്ക്കാനും, ഉ-
ടന്‍ ഏവരേയും മളികമുകളില്‍ ഏറ്റിടാനോ?
എന്തു ചെയ്തിടിലും, പാല്‍പ്പുഴയൊന്ന് ഒഴുക്കീടിലും
ചന്തം! തേന്‍കടലൊന്നു ഇരമ്പീടിലും അത്തിലേയ്ക്ക്
നൊന്ത മാതാവിവളുടെ തുള്ളികണ്ണീര്‍ പതിക്കെ
ഹന്ത കടലൊക്കെ മലിനസമുദ്രം ആയിടില്ലേ?
അര്‍ത്ഥ സൂചിക:---------------------------------------------
1 പിയുഷം : പീയുഷം (അമൃത് )
2 തായ : അമ്മ, മാതാവ്, .....
3 ഇനിയുമൊഴുകാ മാതൃദു:ഖം: കരയുന്ന അമ്മയുടെ അടുത്തുകിടക്കുന്ന കുട്ടിയുടെ അമ്മയുടെ ദു:ഖം.
4 അങ്ങനെയാല്‍: അങ്ങനെയായാല്‍
വൃത്തം: ഒരുവിധാകൃതി
ലക്ഷണം : കൂട്ടാമല്ലോ ഒന്നോരണ്ടക്ഷരം ഓരോ പാദത്തിലും
എട്ടുപാദം കമ്മി *കരകരവികൃത ശ്ലോകത്തിലും
ഒട്ടു തുല്യമതു നലുപദം പാദമോരോന്നിലും
ഞെട്ടേണ്ട ഇതുതാനല്ലോ ഒരുവിധാകൃതി പോലും
*കരകരവികൃതം:
ലക്ഷണം: പാദമോരോന്നിലും വേണം പതിനഞ്ച് അക്ഷരം
അദയം തരി വെട്ടിപ്പകാം ഭംഗിക്കുമാത്രം
പാദങ്ങള്‍ പന്തീരണ്ടുണ്ടല്ലോ ശ്ലോകമോരോന്നിലും
ഖേദമുണ്ട്, കര്‍ശനമല്ലിതു മാര്‍ഗമില്ലഞ്ഞാല്‍
ആദി, ദ്വിയന്ത്യാക്ഷര പ്രാസങ്ങളോ ഇണക്കത്തില്‍
പദം നാല് ആകെയിതു കരകരവികൃതം
ഈറ്റില്ലം
ജൂലൈ 10, 2006

No comments:
Post a Comment