ആര്‍ക്കെന്തുചേതം?
മഹാകപി വയനാടന്‍
പുഴുവൊന്നു ചതഞ്ഞരഞ്ഞ് ചത്തു, ആര്‍ക്കെന്തുചേതം
മഴയൊന്ന് തിമിര്‍ത്തു പെയ്തു കടലില്‍, ആര്‍ക്കെന്തുഗുണം
കിഴിയൊന്ന് കിട്ടിയരക്കന്, യാചകനെന്തു നേട്ടം
കഴിവൊന്നു കിട്ടിയടിയാന്, ഉയരാന്‍ ഉയിരുണ്ടാമോ?
മഴുവൊന്ന് വീണുമരമൊന്ന് മറിഞ്ഞേ, ആര്‍ക്കെന്തു നഷ്ടം
ഹാരമൊന്ന് പൊട്ടി പൂവ്ചിതറി, ആരെടുത്തു ചൂടാന്‍
കലപിലകൂട്ടിയൊരു കുട്ടി, അമ്മയ്ക്കുണ്ടോ കാണാന്‍ നേരം
പിന്നാലെയുണ്ട് മരണം, രക്ഷപ്പെടാനെന്തു മാര്‍ഗം?
വരുന്നോരോ കാലം, ഒത്തു മാറാനെന്തു സുഖം
യവനികയൊന്നു വീഴ്കെ, അഭിനയിക്കുവാന്‍ എന്തെളുപ്പം
നാണമൊന്ന് പോകവേ, പിന്നെന്തിനു മെനക്കെട്ടു-
ടന്‍ തറവാട്ടുമഹിമ തുണിയാല്‍ ഉടല്‍ മൂടണം?
ഒരുവന്‍റെ ജീവനുപകരം പുഴുവൊന്ന് ചത്തിടാം
ഒരിറ്റു മഴവെള്ളമല്ലോ മുത്തായി മാറുന്നതും
കിഴികെട്ടി കൂട്ടുന്നവനെ തസ്കരന് ഏറെയിഷ്ടം
കഴിവൊരു അനുഗ്രഹം അതുയിരിലും മേലെയല്ലോ
മരമൊന്നു മറിയവെ ഫലമൊന്നുകുറയും നിന്‍റെ
തെരുവ് പെണ്ണിന് മറ്റെങ്ങുന്ന് ഒരുപൂവിതള്‍ കിട്ടാന്‍?
ഒരമ്മതന്‍ ദു:ഖമറിയുമോ കലപിലകൂട്ടും കുട്ടി,
മരണമെന്നത് ഒരു രക്ഷയെന്നറിവതും നന്ന്!
നിമിഷ സുഖം മായവെ, നഷ്ട കാലമൊരു ദു:ഖം,
സമീപം ആളുകളില്ലായെങ്കില്‍, ജീവിതവും ശൂന്യം,
കാപട്യത്തുണി അഭികാമ്യം, നാണം മറയ്ക്കാന്‍
ശാപനേത്രത്തിനു സുതാര്യമീത്തുണി എന്നറിവതും നന്ന്!
മഹാകപി വയനാടന്‍
ഈറ്റില്ലം
ഡിസംബര്‍, 2006
ഞാന്‍ അക്ഷരങ്ങള്‍ കൂട്ടിക്കുഴക്കുമ്പോള് കിട്ടുന്നവയെ കവിതയെന്നു വിളിക്കാമെങ്കില്‍, ഞാനും ഒരു കവിയാണ്; മഹാകപി വയനാടന്‍ .
Thursday, October 14, 2010
Subscribe to:
Post Comments (Atom)
അപ്പന് മഹാകപി വയനാടൻ ( ഇന്ന് അപ്പൻ ...
-
ആര്‍ക്കെന്തുചേതം? മഹാകപി വയനാടന്‍ പുഴുവൊന്നു ചതഞ്ഞരഞ്ഞ് ചത്തു, ആര്‍ക്കെന്തുചേതം മഴയൊന്ന് തിമിര്‍ത്തു പെയ്തു കടലില...
-
അനശ്വരം മഹാകപി വയനാടന്‍ ഇന്നലെ പെയ്തൊരു മഞ്ഞെല്ലാം എല്ലാം പിന്നാലെ വന്ന മഴയിലലിഞ്ഞു പോയി; ഇന്നോ...
No comments:
Post a Comment