Monday, August 30, 2010

                അനശ്വരം
            മഹാകപി  വയനാടന്‍  

ഇന്നലെ പെയ്തൊരു   മഞ്ഞെല്ലാം എല്ലാം    
പിന്നാലെ വന്ന മഴയിലലിഞ്ഞു  പോയി;
ഇന്നോളം കൂട്ടിയ പൊന്നുംപണവും എല്ലാം
ഇന്നലെ കയറിയ കള്ളന്‍ കൊണ്ടുപോയി.

ഇന്നലെ വീശിയ കാറ്റിലോ മേലെതൊടിയില്‍
നിന്ന ചക്കരമാവ് ഒടിഞ്ഞു വീണടിഞ്ഞേ;
ഇന്നലെയോളം നെഞ്ചിനഭിമാനമായ സ്തനങ്ങള്‍
ഇന്നറിഞ്ഞൊരു രോഗത്താല്‍ മുറിച്ചു കളഞ്ഞേ.

തെന്നലിളക്കി  ചാമരം വീശിയ പച്ചപ്പൊക്കെയും
മന്നിടം ഉരുക്കുമാ വെയിലില്‍ കരിഞ്ഞുപോയി;
ഇന്നോളം കാത്തുസൂക്ഷിച്ച നിറവും കാന്തിയും
പൊന്നുമോള്‍ തന്നൊരു മാനക്കേടില്‍ മങ്ങിപ്പോയി.

പൊന്നാര്യന്‍ പാടം നിരന്നു കതിര്‍ നിറഞ്ഞു
വന്നുചാഞ്ഞ ചാഴിയാല്‍ ഒക്കെ പതിരായി;
പൊന്നുമോനോ വളര്‍ന്നൊരു യുവ കോമളനായി
എന്നോ തുടങ്ങിയ ലഹരിക്കുത്തിനവന്‍  ഇരയായി.

മന്നിനഭിമാനമായി  വിണ്ണോളം    വളര്‍ന്നോരാ മരം
ഇന്നലെ വെട്ടിയിറങ്ങിയ മിന്നലില്‍ കത്തിപ്പോയി;
ഇന്നോളം കരുത്തായി കരുതിയോരെന്‍ ദേഹം
വന്നുപെട്ടൊരു രോഗത്താല്‍ തളര്‍ന്നുപ്പോയി.

ഇന്നലെയൊരു  ചിത്രംപോല്‍ നിന്ന മലനിരകള്‍
ഇന്നിറങ്ങിയൊരു കോടമഞ്ഞില്‍ മാഞ്ഞുപ്പോയി;
ഭിന്നതയുള്ളൊരു  പ്രശനത്തിനെന്‍ ആശയ പോംവഴി
പൊന്നുവില്‍ക്കും ഒരുവന്‍റെ വിഡിപ്പട്ടില്‍  മൂടിപ്പോയി.

ഇന്നോളം ചെയ്ത നന്മയെല്ലാമെല്ലാം അങ്ങാ
പൊന്നോമനകളായി  , ആരോഗ്യം, അഭിമാനമായി;
തെന്നലൊന്നാ തൊടിയില്‍ പൂത്തുലഞ്ഞു നിന്ന   
പൊന്നിലഞ്ഞിയെ തഴുകിയെത്തി സൗരഭ്യമായി.

മഹാകപി  വയനാടന്‍
ഈറ്റില്ലം
12 Dec 2007

1 comment:

                                               അപ്പന്                                                 മഹാകപി വയനാടൻ ( ഇന്ന് അപ്പൻ ...